CPIM: വര്‍ഗീയതയ്‌ക്കെതിരെ സിപിഐഎം; ബഹുജന റാലികളും ധര്‍ണ്ണയും സംഘടിപ്പിക്കും

വര്‍ഗ്ഗീയതക്കെതിരായ CPIM ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നും ,നാളെയും വന്‍ ബഹുജന റാലികളും ധര്‍ണ്ണയും സംഘടിപ്പിക്കും. പാലക്കാട് നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ട് ദിവസം നീണ്ട് നിള്‍ക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്

പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് CPIM ന്റെ നേതൃത്വത്തില്‍ ഇന്നും നാളെ വൈകുന്നേരവും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിക്കുന്നത്.ഏരിയാ കേന്ദ്രങ്ങളില്‍ പ്രകടനവും ,ബഹുജന ധര്‍ണ്ണയും ആണ് സംഘടിപ്പിക്കുക. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടി CPIM നേതാക്കളും ജനപ്രതിനിധികളും ഉത്ഘാടനം ചെയ്യും. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ Rss ഉം പോപ്പുലര്‍ ഫ്രണ്ടും നടത്തുന്ന തീവ്രമായ ആശയ പ്രചരണം ചെറുകുക എന്നതാണ് പരിപാടി കൊണ്ട് CPIM ലക്ഷ്യമിടുന്നത്.

ഇന്ന് ത്യശൂരില്‍ നടക്കുന്ന ഇന്ന് നടക്കുന്ന പരിപാടി പൊളിറ്റ് അംഗം എ വിജയരാഘവനും , നാളെ കണ്ണൂരില്‍ നടക്കുന്ന പരിപാടി CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News