
വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയ മാനങ്ങളില്‍ കശ്മീര്‍ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്തുകള്‍ ശക്തിപ്പെടണമെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ ഗ്രാമസഭകളെ അഭിവാദ്യം ചെയ്ത മോദി വിവിധ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു. കനത്ത സുരക്ഷയ്ക്ക് നടുവിലായിരുന്നു പൊതുപരിപാടി.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. കനത്ത സുരക്ഷാ സന്നാഹം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ബാരാമുള്ളയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ആശങ്ക. സാംബ ജില്ലയിലെ പാലി ഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ വെച്ച് രാജ്യത്തെ ഗ്രാമസഭകളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി പഞ്ചായത്തുകള്‍ ശക്തിപ്പെടണമെന്നും ആവശ്യപ്പെട്ടു. 2019ന് ശേഷം കാശ്മീര്‍ വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയ മാനങ്ങളില്‍ എത്തിയതായും മോദി അവകാശവാദം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കാത്തിരിക്കുന്ന കശ്മീരിനായി നിരവധി വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. ബനിഹാള്‍ – ഖാസികുണ്ട് തുരങ്കത്തിന്റെ ഉദ്ഘാടനവും രണ്ട് ജല വൈദ്യുത പദ്ധതികളുടെ ശിലാസ്ഥാപനവുമായിരുന്നു അതില്‍ പ്രധാനം.രാവിലെ ബിഷ്ണന്‍ പ്രവിശ്യയിലെ ലാലിയന്‍ ഗ്രാമത്തില്‍ നടന്ന പൊട്ടിത്തെറിയും ആദ്യം ആശങ്ക ഉയര്‍ത്തിയിരുന്നു. പക്ഷേ, ഉള്‍ക്കാ പതനമോ ഇടിമിന്നലോ ആകാമെന്നാണ് പ്രാഥമിക പൊലീസ് നിഗമനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here