അച്ചാറില്‍ പൂപ്പല്‍ ഉണ്ടാകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി…

അച്ചാറുകളെ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

അച്ചാറുകള്‍ ഇല്ലാത്ത മലയാളി വീടുകള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കും, അത്രയുണ്ട് മലയാളിയും അച്ചാറും തമ്മിലുള്ള ബന്ധം. കഞ്ഞിക്ക് തൊട്ടുകൂട്ടാന്‍ തുടങ്ങി ടച്ചിങ്സിനു വരെ അച്ചാറുകള്‍ തന്നെ ശരണം. മാങ്ങയെയും എന്തിന് തേങ്ങയെ വരെ അച്ചാറാക്കും. ആടും മീനും ബീഫും പോര്‍ക്കും വരെ അച്ചാറായി അലമാരകളില്‍ ഉണ്ടാകും.നമ്മുടെ അച്ചാര്‍ ശൃംഖല ഇത്രയും സജീവമാണെങ്കില്‍ അച്ചാര്‍ പൂത്തുപോകുന്നതാണ് പലരെയും അലട്ടുന്ന പ്രശ്നം. പേടിക്കേണ്ട പ്രതിവിധിയുണ്ട്.

-മാങ്ങാ,ചാമ്പയ്ക്ക, നാരങ്ങ നെല്ലിക്കാ തുടങ്ങി എന്ത് ഉപയോഗിച്ചാണോ അച്ചാര്‍ ഇടുന്നത്. ഇവ കഴുകി കഴിഞ്ഞാല്‍ നന്നായി തുടച്ച് വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അച്ചാര്‍ ഇടാന്‍ ഉപയോഗിക്കു. ഒന്ന് വെയിലത്ത് വെച്ചാല്‍ പൂപ്പല്‍ ഏഴ് അയലത്ത് വരില്ല.
-നല്ലെണ്ണ ധാരാളം ഉപയോഗിച്ച് അച്ചാര്‍ ഉണ്ടാക്കുക
-അച്ചാര്‍ ഭരണിയില്‍ അച്ചാറിന് മുകളില്‍ എണ്ണ തെളിഞ്ഞ് നില്‍ക്കുന്നത് പൂപ്പല്‍ ഒഴിവാക്കും
-അച്ചാറുകള്‍ ഗ്ലാസ് ഭരണിയില്‍ തന്നെ സൂക്ഷിച്ച് വയ്ക്കുക. പ്ലാസ്റ്റിക്ക് ഭരണി ഉപയോഗിക്കാതിരിക്കുക
-ഭരണി കഴുകി വെയിലത്ത് വച്ച് ഉണക്കിയ ശേഷം അച്ചാറുകള്‍ ഭരണിയിലേക്ക് മാറ്റുക
-അച്ചാര്‍ അടങ്ങിയ ഭരണി ആഴ്ച്ചയില്‍ ഒരിക്കല്‍ വെയിലത്ത് വയ്ക്കുക
-അച്ചാറില്‍ പച്ചകറിവേപ്പില ഇടാതിരിക്കുക. കറിവേപ്പില വറുത്ത ശേഷമോ വെയിലത്ത് ഉണക്കിയ ശേഷമോ അച്ചാറില്‍ ഇടാം.
-അച്ചാര്‍ എടുക്കാന്‍ ഉണങ്ങിയ സ്പൂണ്‍ ഉപയോഗിക്കുക.
-അച്ചാര്‍ ഭരണി ഇടയ്ക്കിടെ എടുത്ത് തുറക്കുന്നത് ഒഴിവാക്കുന്നത് പൂപ്പലിനെ അകറ്റിനിര്‍ത്തും. രണ്ടോ മൂന്നൊ ദിവസത്തിനുള്ള അച്ചാര്‍ ചെറിയൊരു പാത്രത്തിലേക്ക് മാറ്റി അത് ഉപയോഗിക്കാം.
-അച്ചാര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും പൂപ്പലിനെ തടയും

ഇനി പൂത്താലോ…ഇനി അഥവാ അച്ചാറില്‍ പൂപ്പല്‍ ബാധിച്ചാലും പേടിയ്ക്കേണ്ട.. പൂപ്പല്‍ ഉള്ള ഭാഗം ആദ്യം കോരിക്കളയുക. ശേഷം അല്‍പം അല്‍പം എള്ളെണ്ണയും വിനാഗിരിയും ചൂടാക്കി ഒഴിക്കുക. ശേഷം ഭരണി വെയിലത്ത് തലകുത്തനെ വയ്ക്കുക. അച്ചാറിന്റെ മുകള്‍ ഭാഗത്ത് എണ്ണ എണ്ണ തങ്ങി നില്‍ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ അടപ്പിനിടയിലൂടെ എണ്ണ ഊര്‍ന്നിറങ്ങാതെ ശ്രദ്ധിയ്ക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News