Recipe:മീന്‍ ഇല്ലാത്ത മീന്‍ കറി തയാറാക്കാം…

ചേരുവകള്‍

തക്കാളി – 2 എണ്ണം (വലുത് )
സവാള – 1 (ചെറുത് )
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 4 എണ്ണം
മഞ്ഞള്‍പ്പൊടി – 1/ 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 1 /2 ടീസ്പൂണ്‍
മുളകുപൊടി 2 1/ 2 ടീസ്പൂണ്‍
ഒന്നാം പാല്‍ – 1/ 2 കപ്പ്
രണ്ടാം പാല്‍- 1 1/ 2 കപ്പ്
കുടംപുളി – 3 കഷ്ണം (ചെറുത്)
ചെറിയ ഉള്ളി – 5 എണ്ണം
വറ്റല്‍ മുളക് – 3 എണ്ണം
കറി വേപ്പില
വെളിച്ചെണ്ണ
ഉപ്പ്
വെള്ളം

തയാറാക്കുന്ന വിധം

ഒരു ചട്ടിയിലേക്കു തക്കാളി ,സവാള, ഇഞ്ചി, പച്ചമുളക് ,കറിവേപ്പില , മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് , കുടംപുളി, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് കൈ ഉപയോഗിച്ച് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഒരു കപ്പ് വെള്ളവും കൂടി ചേര്‍ത്ത് മിക്‌സ് ചെയ്തു വേവിക്കാന്‍ വയ്ക്കാം .തക്കാളി വേവായാല്‍ രണ്ടാം പാല്‍ ചേര്‍ത്ത് കൊടുക്കാം .രണ്ടാം പാല്‍ ചേര്‍ത്ത ശേഷം കറി തിളച്ചു വരുന്നത് വരെ ഒരു തവി ഉപയോഗിച്ച് കറിപതുക്കെ അനക്കി കൊടുക്കണം .(പാല്‍ പിരിയാതിരിക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത് .)രണ്ടാം പാല്‍ തിളച്ചു ഒന്ന് കുറുകി വന്നാല്‍ ഒന്നാം പാല്‍ ചേര്‍ത്ത് കൊടുക്കാം .ഒന്നാം പാല്‍ ചേര്‍ത്താലും തിള വരുന്ന വരെ പതുക്കെ തവി കൊണ്ട് അനക്കി കൊടുക്കാം .കറി തിളച്ചു തുടങ്ങിയാല്‍ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി ഒരു ചെറിയ പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി മുറിച്ചത് ചേര്‍ത്ത് മൂപ്പിക്കുക.ഉള്ളി മൂത്തു വരുമ്പോള്‍ വറ്റല്‍ മുളകും കറി വേപ്പിലയും അര ടീസ്പൂണ്‍ മുളക് പൊടിയും കൂടി ചേര്‍ത്ത് മൂപ്പിച്ചു കറിയിലേക്കു ചേര്‍ത്ത് കൊടുക്കുക. നമ്മുടെ ടേസ്റ്റി മീന്‍ ഇല്ലാത്ത മീന്‍ കറി തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News