Shankar Ramakrishnan:ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു

(Mammootty)മമ്മൂട്ടി നായകനായ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന് ശേഷം സംവിധാന രംഗത്തേക്ക് തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ഒരു തിരിച്ചുവരവ് നടത്തുകയാണ്. താന്‍ എഴുതി സംവിധാനം ചെയ്യുന്ന ഒരു കൊച്ചു ചലച്ചിത്രത്തിന് തുടക്കമാകുന്നു എന്നും ഉള്ളറിഞ്ഞ് ഒപ്പമുണ്ടാകണമെന്നും താരം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

‘ഗുരുനാഥന്റേയും,നല്ലതിനെ നെഞ്ചിലേറ്റുന്ന ഓരോ മലയാളിയുടേയും,സിനിമയെ ഉള്ളറിഞ്ഞ് സ്‌നേഹിക്കുന്ന സകലരുടേയും, എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന പ്രപഞ്ചശക്തിയുടേയും അനുവാദത്തോടെ പതിനെട്ടാം പടിയ്ക്കു ശേഷം ഞാനെഴുതി സംവിധാനം ചെയ്യുന്ന ഒരു കൊച്ചു ചലച്ചിത്രത്തിന് തുടക്കമാകുന്നു.

ഉള്ളറിഞ്ഞ് ഒപ്പമുണ്ടാകണമെന്ന് സവിനയം ശങ്കര്‍ രാമകൃഷ്ണന്‍’ എന്നാണ് താരം കുറിച്ചത്. ഇന്ത്യന്‍ ബോക്‌സോഫിസില്‍ തോരോട്ടം നടത്തിക്കൊണ്ടിരിക്കുന്ന കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ മലയാള പരിഭാഷയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

മൊഴിമാറ്റ ചിത്രങ്ങളിലെ ഡബ്ബിംഗ് പൊതുവെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ടെങ്കിലും സംഭാഷണത്തില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലാണ് കെജിഎഫിന്റെ സംഭാഷണങ്ങള്‍ ശങ്കര്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News