Attappadi: അട്ടപ്പാടിയില്‍ വിനോദയാത്രക്കെത്തിയ യുവാവിനെ ഭവാനി പുഴയില്‍ കാണാതായി

വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പെട്ടയാള്‍ ഒഴുക്കില്‍പ്പെട്ടു. കോയമ്പത്തൂരില്‍ നിന്നും പാലക്കാട് അട്ടപ്പാടിയിലേക്ക് വിനോദയാത്രക്കെത്തിയ യുവാവിനെയാണ് ഭവാനി പുഴയില്‍ കാണാതായത്. സോമയന്നൂര്‍ സ്വദേശി സുരേന്ദ്രന്‍ (24) നെയാണ് കാണാതായത്. പുതൂര്‍ രങ്കനാഥപുരത്ത് ഭവാനി പുഴയിലാണ് ഒഴുക്കില്‍പ്പെട്ടത്. പ്രദേശവാസികളും അഗളി പോലിസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തി. രാവിലെ വീണ്ടും തിരച്ചില്‍ പുനരാരംഭി്ക്കും.

അതേസമയം, വയനാട്ടില്‍ വിനോദയാത്രക്കെത്തിയ 4 അംഗ സംഘത്തിലെ യുവാവ് റിസോര്‍ട്ടില്‍ വെച്ച് മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടി കോറോത്തെ സ്വകാര്യ റിസോര്‍ട്ടില്‍ റിയാസ് ഉള്‍പടെ നാലുപേര്‍ റൂം എടുത്തത്.

റിയാസ് രാവിലെ എഴുന്നേല്‍ക്കാതായതോടെയാണ് മരണ വിവരം സുഹൃത്തുക്കള്‍ അറിയുന്നത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel