ചിക്കന്‍ വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇന്ന് ഒരു ചിക്കന്‍ ഫ്രൈ തയ്യാറാക്കിയാലോ? വളരെ കുറഞ്ഞ ചേരുവകള്‍ മതി ഈ രുചികരമായ ചിക്കന്‍ ഫ്രൈ തയ്യാറാക്കാന്‍. ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയോ, അല്ലാതെയോ ഒക്കെ നിങ്ങള്‍ക്ക് ഈ ചിക്കന്‍ ഫ്രൈ ആസ്വദിച്ച് കഴിക്കാം.
പ്രധാന ചേരുവ
1/2 കി.ഗ്രാം കോഴിയിറച്ചി
പ്രധാന വിഭാവങ്ങള്‍ക്കായി
2 എണ്ണം അരിഞ്ഞ ഉള്ളി
1 എണ്ണം അരിഞ്ഞ തക്കാളി
5 എണ്ണം പച്ച മുളക്
2 ടേബിള്‍സ്പൂണ്‍ മുളകുപൊടി
2 ടീസ്പൂണ്‍ നാരങ്ങാനീര്
ആവശ്യത്തിന് ഇഞ്ചി പേസ്റ്റ്
ആവശ്യത്തിന് വെളുത്തുള്ളി പേസ്റ്റ്
ആവശ്യത്തിന് ഗരം മസാലപ്പൊടി
പതം വരുത്തുന്നതിനായി
ആവശ്യത്തിന് ശുദ്ധീകരിച്ച എണ്ണ
How to make: അടിപൊളി രുചിയില്‍ തയ്യാറാക്കാം ഈ ചിക്കന്‍ ഫ്രൈ
Step 1:
മുളക്പൊടിയും മല്ലിപ്പൊടിയും ഒരു പാനില്‍ എടുത്ത് ഏകദേശം രണ്ട് മിനിറ്റോളം ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റി വെക്കുക. ഇതേ പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി അരിഞ്ഞ സവാള ചേര്‍ത്ത് നന്നായി വഴറ്റണം.
Step 2:
പച്ചമുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് 3-4 മിനിറ്റ് വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേര്‍ത്ത് ഇളക്കി രണ്ട് മിനിറ്റ് നന്നായി പാകം ചെയ്യുക. അല്പം ഗരം മസാല കൂടെ ചേര്‍ത്ത് ഇളക്കുക.
Step 3:
നേരത്തെ കഴുകി മഞ്ഞള്‍ പുരട്ടി വെച്ച ചിക്കന്‍ ഇതിലേയ്ക്ക് ചേര്‍ക്കുക. എല്ലാം നാന്നായി യോജിപ്പിക്കുക.
Step 4:
ഇനി നേരത്തെ റോസ്റ്റ് ചെയ്ത് വെച്ച മുളക്പൊടി-മല്ലിപ്പൊടി കൂട്ട് ഇതിലേയ്ക്ക് ചേര്‍ക്കുക. നാരങ്ങാനീരും ചേര്‍ത്ത് എല്ലാം നന്നായി ഇളക്കണം.
Step 5:
ഇനി അരിഞ്ഞ തക്കാളി ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് എല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം.
Step 6:
ഇനി പാന്‍ അടച്ച് വെച്ച് 10-15 മിനിറ്റ് വരെ നന്നായി പാകം ചെയ്യുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഒന്ന് കൂടെ ഇളക്കിയിടുക. ചിക്കന്‍ വെന്തില്ലെങ്കില്‍ വീണ്ടും ഒരു നാലഞ്ച് മിനിറ്റ് കൂടെ പാകം ചെയ്യാം.
Step 7:
ചിക്കന്‍ ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്. ഇത് കുറച്ച് മല്ലിയില കൂടെ ചേര്‍ത്ത് അലങ്കരിച്ച് സൈഡ് ഡിഷ് ആയോ സ്റ്റാര്‍ട്ടര്‍ ആയോ കഴിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here