New Movie Promo: ‘കാതുവാക്കുള രണ്ടു കാതല്‍’ പ്രോമോ പുറത്ത്

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ പ്രമോ പുറത്തുവിട്ടു. വിഘ്‌നേഷ് ശിവന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരേസമയം ഖദീജ, കണ്‍മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് പ്രൊമോയില്‍ കാണിക്കുന്നത്. ചിത്രം ഏപ്രില്‍ 28നാണ് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേരത്തെ ഇഫാര്‍ മീഡിയ- റാഫി മതിര സ്വന്തമാക്കിയിരുന്നു. ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തില്‍ റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാമന്തയും നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’.

ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തില്‍ അഭിനയിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിഘ്‌നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. നയന്‍താരയുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ഇത് നമ്മ ആള്‍’, ‘കോലമാവ് കോകില’ എന്നീ ചിത്രങ്ങളും കേരളത്തില്‍ എത്തിച്ചത് ഇഫാര്‍ മീഡിയയ്ക്ക് വേണ്ടി റാഫി മതിര തന്നെയായിരുന്നു. ഇപ്പോള്‍ നയന്‍താര ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിലുടെ ഹാട്രിക് വിജയം ഉറപ്പാക്കിയിരിക്കുകയാണ്.ഏപ്രില്‍ 28 ന് പെരുന്നാള്‍ റിലീസായി ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയ്യറ്ററുകളിലെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here