CITU: ‘സിഐടിയു നേതാക്കളുടെ നല്ല മനസിന് നന്ദി’: സിഐസിസി ബുക്ക് ഹൗസ് ഓണര്‍ ജയചന്ദ്രന്‍

സിഐടിയു നേതാക്കളുടെ നല്ല മനസിന് നന്ദി പറഞ്ഞ് സിഐസിസി ബുക്ക് ഹൗസ് ഓണര്‍ ജയചന്ദ്രന്‍. കഴിഞ്ഞ ദിവസമാണ് തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ അപ്രതീക്ഷ വിയോഗം സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ സിഐടിയു സിറ്റി സമ്മേളനത്തിനായി ബുക്ക് ചെയ്ത ടൗണ്‍ ഹാള്‍ വിട്ടു കൊടുക്കുകയും സമ്മേളനം പപ്പന്‍ ചേട്ടന്‍ ഹാളിലെ പരിമിതിയിലേക്ക് മാറ്റുകയും ചെയ്ത നേതാക്കളുടെ പ്രവര്‍ത്തിക്കാണ് ജയചന്ദ്രന്‍ നന്ദി വാക്കുമായി എത്തിയത്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ സമ്മേളന വേദി സമൂഹത്തിന് ഒരുപാട് വിലപ്പെട്ട സംഭാവനകള്‍ ചെയ്ത ഒരു കലാകാരന്റെ അവസാനയാത്രക്കായി വിട്ടുകൊടുത്ത സിഐടിയു നേതാക്കളുടെ നല്ല മനസിനാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ ഒരു മണി രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ലിസ്സി ആശുപത്രിയില്‍ വച്ച് ജോണ്‍ പോള്‍ ഈ ലോകത്തോട് വിട പറഞ്ഞ വിവരം അറിയാത്ത ആരും ഇല്ല. മരണ വിവരം അറിഞ്ഞ് ആദ്യം ഓടി എത്തിയത് കൊച്ചി മേയര്‍ Adv M Anilkumar ആണ്. ഞാനും, ഫാദര്‍ തോമസ് പുതുശ്ശേരിയും,മുത്തുവും വേണുചേട്ടനും, ജോണ്‍ പോളിന്റെ ശരീരം പൊതു ദര്‍ശനത്തിന് വയ്ക്കുന്ന തിന് ഉള്ള ഏര്‍പ്പാടുകളെ കുറിച്ച് ആലോചിച്ചു.

സ്വാഭാവികമായും ആദ്യം ഉയര്‍ന്നു വരുന്ന പേര് എറണാകുളം ടൌണ്‍ ഹാള്‍ ആയിരിക്കും. അപ്പോഴാണ് അത് CITU സിറ്റി സമ്മേളനത്തിനായി ബുക്ക് ചെയ്ത വിവരം മേയര്‍ പറയുന്നത്. അപ്പോള്‍ ടൌണ്‍ ഹാള്‍ ബുക്ഡ് ആണ്. പിന്നെ ഉള്ളത് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ആണ്. അവിടെ സൗകര്യം ഉണ്ടെങ്കിലും അങ്ങോട്ട് ഉള്ള വഴി തീരെ ചെറുതാണ്. പുറത്തു നിന്ന് വരുന്നവര്‍ക്ക് സ്ഥലം കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ട് ആകും. എന്താണ് ചെയ്യുക? നമുക്ക് സംസാരിച്ചു നോക്കാം. എന്ന് മേയര്‍. CPM ജില്ലാ സെക്രട്ടറി സി. എന്‍.മോഹനെ കിട്ടാന്‍ ഫോണ്‍ ചെയ്യുന്നു ഫോണ്‍ ബിസ്സി. മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം വിവരങ്ങള്‍ അറിയാന്‍ കാത്തു നില്‍ക്കുന്നു. പല ഫോണുകളില്‍ നിന്നും റിങ് പോയി.ഒടുവില്‍ സി. എന്‍. വേണു ചേട്ടന്റെ ഫോണില്‍ തിരിച്ചു വിളിച്ചു. മേയര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. CITU നേതാക്കള്‍ സമ്മതിച്ചാല്‍ ടൌണ്‍ ഹാള്‍ കിട്ടും. പിന്നെ അതിനുള്ള ശ്രമമായി. അപ്പോഴേയ്ക്കും സീനുലാലും, ഏരിയ സെക്രട്ടറി മണിയും എത്തി. ഫോണുകള്‍ നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. ഇരുപത് മിനിറ്റിനുള്ളില്‍ ജില്ല സെക്രട്ടറി സി എന്‍ ന്റെ ഫോണ്‍ എത്തി. CITU നേതൃത്വം ടൌണ്‍ ഹാള്‍ വിട്ടു തരാന്‍ സമ്മതിച്ചു.

എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ സമ്മേളനം സ്ഥലം അവര്‍ ഒഴിഞ്ഞു തരും. സിറ്റി സമ്മേളനം പപ്പന്‍ ചേട്ടന്‍ ഹാളിലെ പരിമിതിയിലേക്ക് മാറ്റാന്‍ CITU നേതൃത്വം തയ്യറായി. സി. എന്‍ മോഹനും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ റിനിഷും ആശുപത്രിയില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചു. CITU എന്ന് കേട്ടാല്‍ അപ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഇത് അറിയാതെ പോകരുത്. അതിനാണ് ഈ പോസ്റ്റ്. CITU നേതാക്കളെ നിങ്ങളുടെ നല്ല മനസ്സും സാമൂഹ്യ പ്രതിബദ്ധതയും ആണ് ജോണ്‍ പോളിന് ഇന്ന് ഒരുക്കിയ പോലെ ഒരു യാത്രാമൊഴി ഒരുക്കാന്‍ കാരണമായത്. സാംസ്‌ക്കാരിക കൊച്ചി നിങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു.
നന്ദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News