Reshma: പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസ്; ജാമ്യത്തിലിറങ്ങി രേഷ്മ വീട്ടിലേക്ക് പോയത് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കാറില്‍

ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി രേഷ്മ വീട്ടിലേക്ക് പോയത് സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കാറില്‍.മാഹി സ്വദേശിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുധീഷിന്റെ PY 3 B 7777 എന്ന നമ്പറിലുള്ള കാറിലാണ് രേഷ്മയെ കൂട്ടിക്കൊണ്ടു പോയത്.ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുളളവരുമായി അടുത്ത ബന്ധമുള്ളയാളാണ് കാറിന്റെ ഉടമ സുധീഷെന്ന് വ്യക്തമാകുന്ന ഫോട്ടോകളും പുറത്തായി.

രേഷ്മയെ ജയിലില്‍ സ്വീകരിക്കാനെത്തിയത് ബി ജെ പി നേതാവ് കെ അജേഷ്.രേഷ്മ വീട്ടിലേക്ക് പോയത് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുധീഷിന്റെ കാറില്‍.പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള PY03 7777 എന്ന കാറിലാണ് ജയില്‍ മോചിതയായ രേഷ്മയെ ബി ജെ പി പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ട്‌പോയത്.ബി ജെ പി നേതാക്കളുമായി സുധീഷിനുള്ള അടുത്ത ബന്ധം വ്യക്തമാകുന്ന ഫോട്ടോകളും പുറത്തായി.ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍,വിവി രാജേഷ് തുടങ്ങിയവര്‍ക്കൊപ്പപ്പമുള്ള സുധീഷിന്റെ ഫോട്ടോകളാണ് പുറത്തായത്.

തലശ്ശേരി നഗരസഭ കൗണ്‍സിലറും ബി ജെ പി മണ്ഡലം പ്രസിഡണ്ടുമായ കെ അജേഷാണ് രേഷ്മയെ സ്വീകരിക്കാന്‍ കണ്ണൂര്‍ വനിതാ സബ്ജയിലില്‍ എത്തിയത്.മറ്റൊരു വാഹനത്തില്‍ തലശ്ശേരിയില്‍ നിന്നുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരും ജയിലിന് പുറത്ത് എത്തിയിരുന്നു.രേഷ്മയ്ക്ക് നിയമ സഹായം നല്‍കിയതും ബിജെപിയാണ്.രേഷ്മയുടെ ബിജെപി ബന്ധം ഉറപ്പിക്കുന്നതാണ് ഈ കാര്യങ്ങളെല്ലാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News