Idukki: ഇടുക്കിയില്‍ വീടിന് തീ പിടിച്ച് രണ്ടു പേര്‍ മരിച്ചു

ഇടുക്കി(Idukki) പുറ്റടിയില്‍ വീടിനു തീ പിടിച്ച് രണ്ടു പേര്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യ ആശുപത്രിയിലാണ്. പുലര്‍ച്ചെ ആണ് സംഭവം നടന്നത്.

അതേസമയം, ഇന്നലെ പതിനാറുകാരിയെ സുഹൃത്ത് വീട്ടിലേക്കു വിളിച്ചുവരുത്തി ഇരുവരും തീകൊളുത്തിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പാലക്കാട്(Palakkad) കൊല്ലങ്കോട് ആണ് സംഭവം. പ്രണയനൈരാശ്യമാണ് തീക്കൊളുത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശിനിയായ പതിനാറുകാരിയെ നേരത്തേ അയല്‍വാസിയായിരുന്ന സുബ്രമണ്യനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി തീക്കൊളുത്തിയത്. പിറന്നാള്‍ ആഘോഷിയ്ക്കാനെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചിരുന്നത്. സംഭവസമയത്ത് സുബ്രമണ്യന്റെ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. അച്ഛന്‍ ക്ഷേത്രത്തിലേക്കും അമ്മ പാലുവാങ്ങാനായും ഇറങ്ങിയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ബഹളം കേട്ട് അയല്‍വാസികളെത്തി. ഉടന്‍ ഇരുവരെയും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇരുവര്‍ക്കും അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News