ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം `മേരി ആവാസ് സുനോ’ അടുത്ത മാസം തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ് ലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. പത്രം എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന തനിക്ക്, മഞ്ജുവാര്യര്‍ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അഭിമാനവും നടന് ജയസൂര്യ വൈകാരികമായി പങ്കുവച്ചു.
ക്യാപ്റ്റന്‍, വെളളം തുടങ്ങീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമാണ് മേരീ ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന സിനിമ ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്റെ ട്രെയ് ലര്‍ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.
അഭിനയ മോഹവുമായി നടക്കുന്ന കാലത്ത് പത്രം എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന താന്‍, മഞ്ജുവാര്യര്‍ക്കൊപ്പം നായകവേഷത്തില്‍ എത്താനായതിന്റെ അഭിമാന മുഹൂര്‍ത്തം ജയസൂര്യ പങ്കുവെച്ചു.
ജയസൂര്യ എന്ന നടന്റെ തുടക്കവും വളര്‍ച്ചയും എടുത്തുപറഞ്ഞഭിനന്ദിച്ചായിരുന്നു മഞ്ജുവിന്റെ ആശംസ.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും പ്രജേഷ് സെന്നിന്റേതാണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ശിവദ, ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത് എന്നിവര്‍ക്കൊപ്പം സംവിധായകരായ ശ്യാമ പ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നു. ചിത്രം മേയ് 13ന് തിയേറ്ററുകളിലെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here