Kuwait: കുവൈറ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാധ്യത

കുവൈറ്റിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതിനുള്ള തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്ന് കുവൈറ്റ് ആരോഗ്യ വൃത്തങ്ങള്‍ . കൊവിഡ് സാഹചര്യം പൂര്‍ണ്ണമായും മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വാക്‌സിനേഷന്‍ പ്രവര്‍ത്തനവും രാജ്യത്ത് ഏകദേശം പൂര്‍ണ്ണത കൈവരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 84 ശതമാനവും ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 87 ശതമാനവുമായി ഉയര്‍ന്നിട്ടുണ്ട്. മാസ്‌ക്ക് നിര്‍ബന്ധമല്ലാതാക്കുക, പി സി ആര്‍ പരിശോധനയുടെ തോത് കുറക്കുക ഉള്‍പ്പെടെയുള്ള ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക എന്നാണ് കരുതുന്നത്.

അതേസമയം, കുവൈത്തില്‍ പള്ളികളിലെ പെരുന്നാള്‍ നിസ്‌കാരത്തിനു പുറമെ ഈദ്ഗാഹുകള്‍ക്കും അനുമതി നല്‍കി ഔകാഫ് മന്ത്രാലയം. ഈ വര്‍ഷം, യുവജന കേന്ദ്രങ്ങളിലും ചത്വരങ്ങളിലും പ്രത്യേക ഈദ് മുസല്ലകള്‍ അനുവദിക്കുമെന്നും ഔകാഫ് മന്ത്രി ഈസ അല്‍ കന്ദരി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈദ്ഗാഹുകള്‍ക്കും ഇക്കുറി അനുമതി ഉണ്ടാകുമെന്നു പറഞ്ഞ മന്ത്രി പ്രവാചകചര്യ പിന്തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും വ്യക്തമാക്കി. ഔകാഫ് മന്ത്രാലയം നിശ്ചയിക്കുന്ന യുവജന കേന്ദ്രങ്ങളിലും, സ്പോര്‍ട്സ് സെന്ററുകളിലും മൈതാനങ്ങളിലും ആയിരിക്കും ഈദ് ഗാഹുകള്‍ നടക്കുക. ഇത് സംബന്ധിച്ച വിശദമായ ഷെഡ്യൂള്‍ ഔകാഫ് മന്ത്രാലയം പിന്നീട് പുറത്തിറക്കും. കഴിഞ്ഞ വര്‍ഷം ആറു ഗവര്‍ണറേറ്റുകളിലായി 30 കേന്ദ്രങ്ങളില്‍ ഈദ്ഗാഹിന് ഔകാഫ് സൗകര്യമൊരുക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News