എന്‍ പരമേശ്വരന്‍ സ്മാരക പുരസ്‌കാരം എഴുത്തുകാരി ഗോമതി അമ്മാളിന്

കവി ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ(Ullur S Parameswara Iyer)ചെറുമകന്‍ എന്‍ പരമേശ്വരന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് പൂജപ്പുര യുവജനസമാജം ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് എഴുത്തുകാരി കെ ഗോമതി അമ്മാള്‍(K Gomathi Ammal) അര്‍ഹയായി. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി കഥകളും കവിതകളും ജീവചരിത്രങ്ങളും വിവര്‍ത്തനങ്ങളും ഗോമതി അമ്മാള്‍ ചെയ്തിട്ടുണ്ട്. സാമൂഹ്യ രംഗത്തും സാംസ്‌കാരിക രംഗത്തും സജീവമാണ്.

‘മഞ്ഞില്‍ എരിയും വിരലുകള്‍’ ആണ് ആദ്യ കവിതാസമാഹാരം. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് എല്ലാ രചനകളും പിറക്കാറെന്ന് ഗോമതി അമ്മാള്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഉള്ളൂരിനെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്യുന്നയാളാണ് താനെന്നും അദ്ദേഹത്തിന്റെ ചെറുമകന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഗോമതി അമ്മാള്‍ പറഞ്ഞു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ഗോമതി അമ്മാളിനെ തേടിയെത്തിയിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി, ഐ റ്റി വിഭാഗം മേധാവി ഡോ: പി കെ സുരേഷ് കുമാര്‍ പുരസ്‌കാരം നല്‍കി. ഡോ: ആര്‍ വേലായുധന്‍, തിരുമല ശിവന്‍ കുട്ടി, വി എസ് അനില്‍ പ്രസാദ് എന്നിവരും പുരസ്‌കാര വേദിയില്‍ സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News