ADVERTISEMENT
മേയര്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം(Trivandrum) മ്യൂസിയത്തില്‍(Museum) മിന്നല്‍ പരിശോധന നടത്തി. പരിശോധനയെത്തുടര്‍ന്ന് ക്രമക്കേടുകള്‍ കണ്ടെത്തി. മേയര്‍ ഇന്നലെയായിരുന്നു സന്ദര്‍ശനം നടത്തിയത്. ജീവനക്കാര്‍ മ്യൂസിയത്തിലെ സുലഭ് ടോയ്ലെറ്റുകളിലെത്തുന്ന പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ബാക്കി പണം നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്ന് മേയര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മിന്നല്‍ പരിശോധന. സുലഭിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരത്തുള്ള ചില ടോയ്ലെറ്റുകളിലെത്തുന്നവരില്‍ നിന്നും ഇത്തരം പരാതികള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണെന്നും ഇതു ചൂണ്ടിക്കാട്ടി സുലഭ് മാനേജ്‌മെന്റിന് കത്തയയ്ക്കുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മ്യൂസിയം സ്റ്റേഷന്റെ ഗേറ്റിനരികിലുളള ടോയ്ലെറ്റിനരികിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ മേയര്‍ ആദ്യമെത്തിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സ്ത്രീകളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും എത്ര രൂപയാണ് അവരുടെ പക്കല്‍ നിന്ന് വാങ്ങിയതെന്നും അന്വേഷിച്ചു.
ഇവരുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മേയര്‍ അടിയന്തരമായി മ്യൂസിയം ഡയറക്ടറെ കാണണമെന്ന് അവിടെയുണ്ടായിരുന്ന ഗാര്‍ഡുകളോട് ആവശ്യപ്പെടുകയും ചെയ്തു. സുലഭ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ആരും മ്യൂസിയത്തിലേക്ക് വരാറില്ലെന്ന് മൃഗശാല ജീവനക്കാര്‍ മേയറെ അറിയിച്ചു. ടോയ്‌ലെറ്റുകളില്‍ ദുര്‍ഗന്ധം ഉയരുമ്പോള്‍ മാത്രമാണ് അവര്‍ ഇവിടെയെത്തി വൃത്തിയാക്കുന്നതെന്നും മൃഗശാല ജീവനക്കാര്‍ പറഞ്ഞു. നഗരസഭയ്ക്ക് സുലഭിനെതിരെ നേരിട്ട് നടപടി സ്വീകരിക്കാന്‍ പരിമിതിയുള്ളതിനാല്‍ ടോയ്ലെറ്റുകള്‍ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മ്യൂസിയം ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.