കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ വയോധികന്‍ തൂങ്ങി മരിച്ചു

പാലക്കാട്(Palakkad) മുതലമടയിലെ കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ വയോധികനെ തൂങ്ങി മരിച്ച (suicide)നിലയില്‍ കണ്ടെത്തി. സ്രാമ്പിച്ചള്ള സ്വദേശി മുരളി (60)യാണ് മരിച്ചത്. വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു മുരളി. കുറച്ചു കാലമായി കാമ്പ്രത്ത് ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലായിരുന്നു മുരളി താമസിച്ചിരുന്നത്. ഇന്ന് രാവിലെയാണ് മുരളിയെ ഓഫീസിന് മുകള്‍ നിലയിലെ കൊടിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, കഴിഞ്ഞ ദിവസം തൃശൂര്‍ (Thrissur)എംജി റോഡില്‍ മൈസൂര്‍ (Mysore)സ്വദേശിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വകാര്യ ഹോട്ടലിലെ ചീഫ് ഷെഫ് ആയി ജോലി ചെയ്യുന്ന ആസിഫ് ഖാനാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. നാല് മാസമായി ജോലി ചെയ്ത ശമ്പളത്തുകയായ രണ്ട് ലക്ഷം രൂപ നല്കിയില്ലെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. എന്നാല്‍ ആരോപണം ഹോട്ടല്‍ മാനേജര്‍ നിഷേധിച്ചു.

എംജി റോഡില്‍ (M G Road) ഒരു യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമം നടത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇയാളെ തടഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. മൈസൂര്‍ സ്വദേശിയായ ആസിഫ് ഖാന്‍ എംജി റോഡിലെ ഹോട്ടലില്‍ ചീഫ് ഷെഫ് ആയിരുന്നു. പ്രതിമാസം അമ്പതിനായിരം രൂപ ശമ്പളത്തോടെ ജോലി ചെയ്യാനെത്തിയതാണ്. നാല് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് ആസിഫ് ഖാന്‍ പറയുന്നത്.

ജോലിചെയ്തിരുന്ന ഹോട്ടലിന് മുന്നില്‍ തന്നെയായിരുന്നു ആസിഫ് ആത്മഹത്യക്ക് ശ്രമിച്ചത്. അഡ്വാന്‍സ് ആയി വാങ്ങിയ തുകയില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ ആസിഫ് ഹോട്ടലുടമയ്ക്ക് നല്‍കാനുണ്ടെന്നാണ് മാനേജരുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here