Train Service: നേപ്പാളിലേക്ക് ഇന്ത്യന്‍ ട്രെയിന്‍| India to Nepal

ചരിത്രത്തിലാദ്യമായി ഇന്ത്യയിലുള്ള നേപ്പാളി വംശജരുടെ ചിരകാല അഭിലാഷമായിരുന്ന ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു.

യനഗര്‍ – കുര്‍ത്ത ക്രോസ് ബോര്‍ഡര്‍ റെയില്‍വേ ലിങ്ക് നേപ്പാളിലെ ആദ്യത്തെ ആധുനിക റെയില്‍വേ സര്‍വീസായി മാറും. 35 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന ഈ സര്‍വീസ് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കുര്‍ത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍.അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക. ഇനി സാധാരണ യാത്രകള്‍ക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുമെല്ലാം ഇന്ത്യക്കാര്‍ക്ക് ഈ തീവണ്ടി സര്‍വീസിനെ ആശ്രയിക്കാന്‍ സാധിക്കും.

ട്രെയിനിനെ കുറിച്ച്

1937 ല്‍ ബ്രിട്ടീഷുകാരാണ് ആദ്യമായി ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് സര്‍വീസ് ആംഭിച്ചത്. പിന്നീട് 2001 ലെ പ്രളയത്തിന് പിന്നാലെ ട്രയിന്‍ സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നു. ബിഹാറിലെ ജയ്നഗറില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ നേപ്പാളിലെ ജാനക്പൂരിലാണ് ചെന്നുനില്‍ക്കുക.

എട്ട് സ്റ്റേഷനുകളിലൂടെ 47 റോഡ് ക്രോസിംഗുകള്‍, 15 പ്രധാനപ്പെട്ട പാലങ്ങള്‍, 127 ചെറിയ പാലങ്ങള്‍ എന്നിവ കടന്നാണ് ട്രെയിന്‍ നേപ്പാളില്‍ എത്തുന്നത്. 1000 രൂപ മുതലാകും ട്രയിന്‍ ടിക്കറ്റ് വില ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്ന് മണിക്കൂറിലേറെ സമയമെടുത്താകും ട്രെയിന്‍ നേപ്പാളില്‍ എത്തുക.

യാത്ര ചെയ്യാനായി കൈയില്‍ കരുതേണ്ട രേഖകള്‍

-പാസ്പോര്‍ട്ട്
-കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ്
-തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഫോട്ടോ ഐഡി കാര്‍ഡ്
-ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്/ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ്
-65 വയസിന് മുകളിലും 15 വയസില്‍ താഴെയുമുള്ള വ്യക്തികള്‍ക്ക് വയസും ഐഡന്റിറ്റിയും തെളിയിക്കുന്നതിനായി പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും വേണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News