ADVERTISEMENT
ഹരിദാസന്‍ വധക്കേസില്‍(Haridas murder) പ്രതി നിജില്‍ ദാസിനെ(Nijil Das) സഹായിച്ച രേഷ്മയെ അമൃത വിദ്യാലയത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹരിദാസ് വധക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ രേഷ്മ(Reshma) പ്രതി നിജില്‍ ദാസിനെ(Nijil Das) സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്തായിരുന്നു. രേഷ്മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം കാര്‍ഡാണ് നിജില്‍ ദാസ് ഉപയോഗിച്ചത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് നിജില്‍ ദാസ് പല തവണ ഭാര്യയെ വിളിച്ചിരുന്നു. നിജില്‍ ദാസിന്റെയും രേഷ്മയുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയില്‍(police custody) എടുത്തിട്ടുണ്ട്.
അതേസമയം, ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കണമെന്ന് നിജില്‍ ദാസ് അഭ്യര്‍ത്ഥിച്ചത് അനുസരിച്ചാണ് പാണ്ട്യാല മുക്കിലെ വീട്ടില്‍ താമസിപ്പിച്ചതെന്നാണ് രേഷ്മയുടെ മൊഴി. നിജില്‍ ദാസും രേഷ്മയുമായി ഒരു വര്‍ഷത്തെ പരിചയമുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പതിനഞ്ചാമതായാണ് രേഷ്മയെ പ്രതി ചേര്‍ത്തത്. പതിനാലാം പ്രതിയാണ് നിജില്‍ ദാസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ള പാണ്ട്യാല മുക്കിലെ ‘മയില്‍പ്പീലി’എന്ന വീട്ടില്‍ നിന്നും നിജില്‍ ദാസിനെ അറസ്റ്റ് ചെയ്തത്.
പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയതെന്ന രേഷ്മയുടെ കുറ്റസമ്മതമൊഴിയും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. രേഷ്മയ്ക്ക് കേസില്‍ മറ്റേതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.