UP:യുപിയില്‍ അയല്‍വാസിയായ ഹിന്ദുപെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വന്തം വീട് വിട്ടുനല്‍കി മുസ്ലിം കുടുംബം

(UP)യുപിയില്‍ ആദ്യ കൊവിഡ് തരംഗത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വന്തം വീട്ടില്‍ സൗകര്യമൊരുക്കി മുസ്ലിം കുടുംബം. ഏപ്രില്‍ 22 ന് പെണ്‍കുട്ടിയുടെ കുടുംബം വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹം അടുത്തപ്പോഴാണ് സഹായത്തിനായി കുടുംബം മുസ്ലിം അയല്‍വാസികളെ സമീപിച്ചത്. തന്റെ അനന്തരവള്‍ പൂജയുടെ വിവാഹത്തിന് പണമില്ലാത്തതിനാല്‍ വിവാഹ ഹാള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചടങ്ങ് നടത്താന്‍ തങ്ങളുടെ വീട്ടില്‍ സ്ഥലമില്ലായിരുന്നെന്നും അയല്‍വാസിയായ പര്‍വേസിനെ അറിയിച്ചപ്പോള്‍, ഒരു മടിയും കൂടാതെ അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് വിവാഹം നടത്തിക്കോളൂവെന്ന് പറഞ്ഞുവെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. വിവാഹ മണ്ഡപം ഉള്‍പ്പെടെ ചടങ്ങിനാവശ്യമായ എല്ലാ കാര്യങ്ങളും പര്‍വേസും കുടുംബവും ഇവിടെ ഒരുക്കുകയും ചെയ്തു. അതിഥികള്‍ക്ക് വിവാഹത്തിന് ശേഷം പരമ്പരാഗത ഭക്ഷണം നല്‍കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News