Jahangirpuri: ജഹാംഗീര്‍പുരിയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് തിരംഗ യാത്ര നടത്തി

ജഹാംഗീര്‍പുരിയിലെ 200 ഓളം നിവാസികള്‍ സമാധാനത്തിന്റെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി തിവര്‍ണ്ണ പതാക ഉയര്‍ത്തികൊണ്ട് പ്രദേശത്ത് ‘തിരംഗ യാത്ര’ നടത്തി.

‘ഹിന്ദു മുസ്ലിം സിഖ് ഇസൈ ആപാസ് മേ ഹേ ഭായ് ഭായ്’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു തിരംഗ യാത്ര.പ്രദേശത്തെ മിക്ക കടകളിലും വീടുകളിലും പരിസരത്തിന് പുറത്ത് ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു.

ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ചായിരുന്നു ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തത്.

ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹത്. മുസ്ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടന്നത്.

അതേസമയം, ദില്ലി ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കല്‍ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചു. ജഹാംഗീര്‍പുരി സന്ദര്‍ശിച്ച എസ് എഫ് ഐ ദേശീയ അധ്യക്ഷന്‍ വി പി സാനുവാണ് ഈക്കാര്യം അറിയിച്ചത്. ജോയിന്റ് സെക്രട്ടറി ദിനിത് ദെണ്ട, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ജഹാംഗീര്‍പുരി സന്ദര്‍ശിച്ചത്. പ്രദേശവാസികളെ കണ്ട എസ് എഫ് ഐ സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അതിന് ശേഷമായിരുന്നു അഖിലേന്ത്യാ അധ്യക്ഷന്റെ പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News