BJP: മാരകായുധങ്ങള്‍ സൂക്ഷിച്ച BJP പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

ആലപ്പുഴ (Alappuzha) മണ്ണഞ്ചേരിയില്‍ നിന്നും മാരക ആയുധങ്ങളുമായി പിടിയിലായ ബിജെപി(BJP) പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ് എടുത്തു. 324,308, ആയുധം സൂക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എസ്ഡിപിഐ(SDPI) മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. RSS പ്രവര്‍ത്തകരായ സുമേഷ്, ശ്രീനാഥ് എന്നിവരെ ഇന്നലെ രാത്രിയാണ് ആയുധങ്ങളുമായി മണ്ണഞ്ചേരിയില്‍ നിന്നും പിടികൂടിയത്.

SDPI സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വെട്ടേറ്റു മരിച്ച സ്ഥലത്തിന് 100 മീറ്റര്‍ മാറിയാണ് സംഭവം. റമളാന്‍ മാസത്തില്‍ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞു പോകുന്ന ആരെയോ ആക്രമിക്കുക എന്ന ഉദ്ദേശത്തിലാണ് ഇവരെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.

അതേസമയം, സുബൈര്‍(Subair murder) വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകരെന്ന് ADGP വിജയ് സാഖറേ പറഞ്ഞിരുന്നു. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ജിത്ത് കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊലയെന്നും ADGP വിജയ് സാഖറേ പറഞ്ഞു. 8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സഞ്ജിത് മരിയ്ക്കുന്നതിന് മുമ്പ് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സുബൈറാണ് ഉത്തരവാദിയെന്നും പകരം വീട്ടണം എന്നും രമേശിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയും പ്രധാന്യത്തോടെ അന്വേഷിക്കുന്നുണ്ടെന്ന് ADGP വിജയ് സാഖറേ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News