Accident: ചായ വാങ്ങാന്‍ ഇറങ്ങി, ട്രെയിന്‍ നീങ്ങുന്നത് കണ്ട് ഓടി കയറാന്‍ ശ്രമം; ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ കെ സിദ്ധാര്‍ഥ് (24) ആണ് മരിച്ചത്. തമിഴ്നാട് ചിദംബരം സ്വദേശിയാണ്.

ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ചായ കുടിക്കാന്‍ പുറത്തിറങ്ങിയതാണ്. ട്രെയിന്‍ നീങ്ങുന്നതു കണ്ട് തിരിച്ച് ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകുന്നേരം 5.30ഓടെയാണ് അപകടം. മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരനായിരുന്നു.

മംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് പോകുകയായിരുന്നു. സിദ്ധാര്‍ഥ് പാളത്തില്‍ വീണത് കണ്ട യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. കാസര്‍കോട് ആര്‍പിഎഫ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here