തെലങ്കാനയില്‍ ടി.ആര്‍.എസുമായി തെരഞ്ഞെടുപ്പ് പ്രചാരണ കരാറില്‍ ഏര്‍പ്പെട്ടു; പ്രശാന്ത് കിഷോറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്|Prashant Kishor

(Congress)കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍(Prashant Kishor) തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ടി.ആര്‍.എസുമായി തെരഞ്ഞെടുപ്പ് പ്രചാരണ കരാറില്‍ ഏര്‍പ്പെട്ടു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണായക നീക്കം. അതേ സമയം പ്രശാന്ത് കിഷോറിന്റെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ പ്രശാന്ത് കിഷോര്‍ കെസിആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടത്തിയത്. തെലങ്കാനയില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെസിആറിന്റെ ടിആര്‍എസ് രാഷ്ട്രീയ സമിതി രാഷ്ട്രീയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഐ-പാക്കുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുമ്പ് നേതൃത്വം കൊടുത്ത സ്ഥാപനം കൂടിയാണ് ഐ-പാക്.

അതുകൊണ്ട് തന്നെയാണ് തെലങ്കാനയില്‍ ഇപ്പോഴും കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷമെന്നത് പ്രശാന്ത് കിഷോറിന്റെ ചര്‍ച്ചയെ ശ്രദ്ധാകേന്ദ്രമാക്കുന്നതും. അതിനിടെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി ദേശീയ നേതൃത്വത്തിനു മുന്നില്‍ സമര്‍പ്പിച്ച നയരേഖയില്‍, തെലങ്കാനയില്‍ കോണ്‍ഗ്രസും കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിയും തമ്മില്‍ സഹകരിക്കണമെന്ന് പ്രശാന്ത് നിര്‍ദേശിച്ചിരുന്നതായും സൂചനയുണ്ട്. തെരഞ്ഞെടുപ്പിനായി ഒരുക്കം ആരംഭിച്ച തെലങ്കാനയില്‍ കെസിആറുമായും ടിആര്‍എസുമായും സഹകരിക്കുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ പ്രശാന്ത് കിഷോര്‍ കെസിആറുമായി ചര്‍ച്ച നടത്തിയതില്‍ കടുത്ത അതൃപ്തിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News