WCC യുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ADGP ശ്രീജിത്തിന് മേല്‍നോട്ട ചുമതല മാത്രം: പി സതീദേവി

WCCയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വനിതാകമ്മീഷന്‍ പി സതീദേവി(P Sathidevi). ADGP ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ലെന്നും മേല്‍നോട്ട ചുമതല മാത്രമാണുള്ളതെന്നും സതീദേവി പറഞ്ഞു. സ്ത്രീപീഡന കേസുകളില്‍ നയംമാറ്റം ഉണ്ടായിട്ടില്ല, പൊലീസ്(police) ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റുന്നത് പതിവ് കാര്യം മാത്രമെന്നും വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും സതീദേവി കോഴിക്കോട് പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നല്ല നിലയില്‍ മുന്നോട്ട് പോകുന്നുവെന്ന് എഡിജിപി എസ് ശ്രീജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും. കേസ് കോടതിയുടെ പരിഗണനയിലാണെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എ ഡി ജി പി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കൂടുതൽ തെളിവുകൾ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ശബ്ദരേഖ ഉൾപ്പടെയാണ് കൈമാറിയത്. ദിലീപ് ഇന്നും എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചില്ല. ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഈ മാസം 26 ന് പരിഗണിക്കാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News