Sreenivasan: ശ്രീനിവാസന്‍ കൊലപാതകം; പ്രതി ഉപയോഗിച്ച വാഹനം കണ്ടെത്തി

ശ്രീനിവാസന്‍ കൊലപാതകത്തില്‍(Sreenivasan murder)പ്രതികളില്‍ ഒരാള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തി. വെളുത്ത നിറത്തിലുള്ള സ്‌കൂട്ടറാണ് കണ്ടെത്തിയത്. മണ്ണൂര്‍ മുളയംകുഴിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പുറകില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുന്‍പ് തന്നെ മേലാമുറിയില്‍ സഹായികളായി ചിലര്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. കേസില്‍ 16 പേര്‍ പ്രതികളാകുമെന്ന് ഇപ്പോള്‍ കരുതുന്നു. ഗൂഢാലോചനയില്‍ കൂടുതല്‍ പേരുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പുറകില്‍ ഇരുന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി(ADGP) അറിയിച്ചിരുന്നു.

വിഷുദിനം കുത്തിയതോട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നില്‍ കണ്ട് ഏപ്രില്‍ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News