
(Kottayam)കോട്ടയം വൈക്കത്ത് (Anganwadi)അങ്കണവാടി കെട്ടിടത്തിന്റഭിത്തിഇടിഞ്ഞുവീണ് മൂന്ന് വയസുകാരന് പരുക്ക്. പോളശ്ശേരി കായിക്കരയിലെ അങ്കണവാടിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കായിക്കര പനയ്ത്തറ അജീഷിന്റ മകന്‍ ഗൗതമിന് ഭിത്തിയിലെ കല്ലു തെറിച്ചു വീണ് മൂക്കിനു പരുക്കേല്‍ക്കുകയായിരുന്നു. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനഞ്ചോളം കുട്ടികള്‍ ഉള്ള അംഗനവാടിയില്‍ രണ്ടു കുട്ടികള്‍ മാത്രമാണ് ഇന്ന് എത്തിയത്. കൂടുതല്‍ കുട്ടികള്‍ എത്താതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി മാറ്റി സ്ഥാപിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെ ആരോപണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here