
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 2541 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 16000 കടന്നു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഉന്നതതല യോഗം ചേരും.
രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 2541 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 16,522 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 30 പേര്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ ആയാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതെ സമയം ദില്ലിയിലെ കൊവിഡ് ആര്‍-വാല്യൂ ഈ ആഴ്ച 2.1 ആയി മാറിയെന്ന് ഐഐടി മദ്രാസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രോഗം പിടിപെട്ട ഒരാള്‍ക്ക് വേറെ എത്ര പേരിലേക്ക് അത് പരത്താനാകുമെന്നതിന്റെ കണക്കാണ് ആര്‍-വാല്യൂ. ആര്‍-വാല്യൂ ഒന്നില്‍ താഴെ വരുമ്പോഴാണ് ഒരു മഹാമാരി തരംഗം അവസാനിച്ചതായി കണക്കാക്കുന്നത്.
ദില്ലിയില്‍ ആര്‍-വാല്യൂ 2.1 ആണെങ്കില്‍ ഇന്ത്യയുടേത് 1.3 ആണെന്നും ഐഐടി ഗവേഷകര്‍ പറയുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. അതെസമയം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഉന്നതതല യോഗം ചേരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here