കെഎസ്ആര്‍ടിസിയില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം; നിലമ്പൂര്‍ സ്വദേശി പൊലീസ് പിടിയില്‍

(KSRTC)കെഎസ്ആര്‍ടിസി ബസില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി ബിജു പൊലീസ് പിടിയില്‍(Arrest). ഇന്നലെ രാത്രി തൃശൂര്‍-കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ വച്ചാണ് സംഭവം നടന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്(Police) പറഞ്ഞു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രി 10 മണിയോടെ വച്ചായിരുന്നു സംഭവമുണ്ടായത്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറിയ യുവാവ് ബസ് മുന്നോട്ടെടുത്തപ്പോള്‍ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതേതുടര്‍ന്ന് കുട്ടിയുടെ അമ്മ ഉടന്‍ കണ്ടക്ടറോട് പരാതി പറഞ്ഞു. തുടര്‍ന്ന് ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ഇതേ തുടര്‍ന്ന് പൊലീസ് ശല്യം ചെയ്ത ആളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here