Gujarat:ഗുജറാത്ത് തീരത്തിന് സമീപം വന്‍ ലഹരിവേട്ട

ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി. അല്‍ ഹാജ് എന്ന ബോട്ട്് കോസ്റ്റ്ഗാര്‍ഡ് പിടികൂടി. ബോട്ടിനകത്ത് ഉണ്ടായിരുന്ന ഒന്‍പത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് പാകിസ്താന്‍ ബോട്ട് കണ്ടെത്തിയത്.

ഗുജറാത്തിലെ കഡ്‌ല തുറമുഖത്ത് ഇതിനിടെ വന്‍ ലഹരിവേട്ട. തുറമുഖത്തുനിന്ന് 1439 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. 17 കണ്ടെയ്‌നറുകളിലായി എത്തിച്ച 205.6 കിലോ ഹെറോയിനാണ് പിടികൂടിയത്. കണ്ടെയ്നര്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ ഉടമയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ജിപ്സം പൗഡറെന്ന വ്യാജേനയാണ് കണ്ടെയ്നര്‍ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News