ഡിവൈഎഫ്‌ഐ(DYFI) പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ജാഥയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷികളുടെ മണ്ണില്‍ നിന്നും ഉജ്വല തുടക്കം. സിപിഐഎം(CPIM) കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജാഥാ ക്യാപ്റ്റന്‍ എസ് കെ സജീഷിന് പതാക കൈമാറി. ഏപ്രില്‍ 27ന് പതാക ജാഥ സമ്മേളന നഗരിയിലെത്തും.
കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഉജ്വല സ്മരണകള്‍ ഇരമ്പുന്ന രക്തസാക്ഷി സ്തൂപത്തിന് മുന്നില്‍ നിന്നുമാണ് പതാക ജാഥ പ്രയാണം ആരംഭിച്ചത്. സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ട ശുഭ്ര പതാക എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master) ജാഥാ ക്യാപ്റ്റനും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററുമായ എസ് കെ സജീഷിന് കൈമാറി. മോദി സര്‍ക്കാര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ഒരുങ്ങുമ്പോള്‍ പൊരുതുന്ന യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
പതാക ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ ഡിവൈഎഫ്‌ഐ, സി പിഐഎം നേതാക്കള്‍ പങ്കെടുത്തു. വിവിധ ജില്ലകളിലെ സ്വീകരണങള്‍ ഏറ്റുവാങ്ങി കൊടിമര ദീപശിഖാ ജാഥകള്‍ക്കൊപ്പം പതാക ജാഥ 27 ന് വൈകുന്നേരം സമ്മേളനനഗരിയില്‍ എത്തിച്ചേരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.