കുവൈത്തില്‍(Kuwait) വിദേശത്തൊഴിലാളികളുടെ മെഡിക്കല്‍ ടെസ്റ്റ് കേന്ദങ്ങള്‍ പെരുന്നാള്‍ കഴിയുന്നത് വരെ ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ശനി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും മെഡിക്കല്‍ ടെസ്റ്റിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
ഇഖാമ നടപടികളുടെ ഭാഗമായി വിദേശികളുടെ മെഡിക്കല്‍ പരിശോധന നടത്തുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാള്‍(Ramadan) പ്രമാണിച്ചു ഒമ്പത് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിക്കപ്പെട്ട ശേഷം തിരക്ക് കൂടിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഈദ് അവധി തുടങ്ങുന്നത് വരെ ശനിയാഴ്ചകളില്‍ കൂടി പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. സാധാരണപ്രവൃത്തി ദിനങ്ങളില്‍ കാലത്ത് 8 മുതല്‍ ഉച്ചയ്ക്ക് വൈകിട്ട് 5 വരെ ആണ് പരിശോധന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. ശനിയാഴ്ച ഇത് കാലത്ത് 10 മുതല്‍ വൈകിട്ട് 3 വരെ ആയിരിക്കും. പെരുന്നാള്‍ അവധിക്കു ശേഷം മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ എട്ടാം നമ്പര്‍ ഹാളില്‍ വൈദ്യ പരിശോധനാസൗകര്യം ഏര്‍പെടുത്തുന്നുണ്ട്.
ഇതോടെ നിലവിലെ സെന്ററുകളിലെ തിരക്ക് ഗണ്യമായി കുറക്കാന്‍ സാധ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ ശുവൈഖ്, ജഹ്റ , സബ്ഹാന്‍ സബാഹ് സേലം സബര്‍ബ് സെന്റര്‍ എന്നിവിടങ്ങളിലാണ് ഇഖാമ നടപടികളുടെ ഭാഗമായുള്ള വൈദ്യ പരിശോധനക്ക് സൗകര്യമുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.