പ്രിയങ്കയില്‍നിന്ന് 2 കോടിക്ക് പെയിന്റിങ് വാങ്ങാന്‍ സമ്മര്‍ദമുണ്ടായി; റാണ കപൂര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി രണ്ടുകോടി രൂപ നല്‍കി പ്രിയങ്ക ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന എം എഫ് ഹുസൈന്റെ പെയിന്റിങ് വാങ്ങേണ്ടിവന്നുവെന്ന് യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂര്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റാണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുപിഎ സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദിയോറ വഴിയാണ് പ്രിയങ്ക ബന്ധപ്പെട്ടതെന്നാണ് റാണ ഇഡിക്കു നല്‍കി മൊഴി. പണം സോണിയ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സയ്ക്കുവേണ്ടി ഉപയോഗിക്കാനാണെന്ന് ദിയോറ പറഞ്ഞു. വിസമ്മതിച്ചാല്‍ ഗാന്ധി കുടുംബവുമായുള്ള ബന്ധം നഷ്ടമാകുമെന്നും പത്മഭൂഷണ്‍ ബഹുമതി ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ചെക്ക് കൈമാറി. ഗാന്ധികുടുംബവുമായി മികച്ച ബന്ധമുണ്ടാക്കാന്‍ അത് സഹായിക്കുമെന്നും പത്മഭൂഷന് പരിഗണിക്കാമെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞെന്നും കപൂറിന്റെ മൊഴിയിലുണ്ട്. ഇഡി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഈ പരാമര്‍ശങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News