Summit: 2023 ജി20 ഉച്ചക്കോടിക്ക് കൊച്ചി വേദിയാകും

2023 ജി20 ഉച്ചക്കോടിക്ക് കൊച്ചി വേദിയാകും. ജി20 ഉച്ചക്കോടിയുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന പരിപാടികളില്‍ ചിലതിനാണ് കൊച്ചി വേദിയാകുന്നത്.. ആഗോളരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി 20 ഉച്ചക്കോടി (Delhi G20 Summit) കേരളത്തില്‍ നടക്കുന്നതിന്റെ ഭാഗമായി 160 പരിപാടികള്‍ ആണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ നാലെണ്ണം വരെ കേരളത്തില്‍ നടക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി സ്ഥിതി വിലയിരുത്തി അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്.

2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഉള്ള കാലത്താണ് വിവിധ സംസ്ഥാനങ്ങളില്‍ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുക. എന്നാല്‍ ജി20 ഉച്ചക്കോടി ദില്ലിയില്‍ തന്നെ നടക്കും.

ജി20 ഉച്ചക്കോടിക്ക് ഇക്കുറി ദില്ലിയാണ് ആതിഥ്യം വഹിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 1 മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ജി20 ഉച്ചക്കോടിയുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. ദില്ലിയിലെ പ്രഗതി മൈതാനിയില്‍ ജി20 ഉച്ചക്കോടിക്കായി പ്രത്യേക വേദി സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

പ്രത്യേകം രൂപീകരിച്ച ജി20 സെക്രട്ടേറിയറ്റാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുക. പ്രധാനമന്ത്രി അധ്യക്ഷനായ സെക്രട്ടേറിയറ്റില്‍ ധനമന്ത്രി, ആഭ്യന്തരമന്ത്രി,വിദേശകാര്യമന്ത്രി, വാണിജ്യമന്ത്രി എന്നിവരും അംഗങ്ങളാണ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷം കൂടി പരിഗണിച്ചാണ് ഈ വര്‍ഷം തന്നെ ജി20 ഉച്ചക്കോടി ഇന്ത്യയ്ക്ക് ആതിഥ്യം വഹിക്കുന്നത്. 2024 ഫെബ്രുവരി വരെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം തുടരും.

സാമ്പത്തിക ശക്തികളായ 19 ലോകരാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അടങ്ങിയതാണ് ജി20 കൂട്ടായ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News