പീഡനക്കേസ്; മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് മുന്‍കൂര്‍ ജാമ്യം

സ്ത്രീപീഡനക്കേസുകളില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ബുധനാഴ്ച മുതല്‍ നാലുദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം. നാലു കേസുകളിലും ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം. അനീസ് അന്‍സാരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തനിക്കെതിരെയുള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്ന വാദമുന്നയിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. അനീസ് അന്‍സാരിക്കെതിരെ മൊത്തം ഏഴു കേസുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലഭിച്ച പരാതികളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

വിവാഹദിനത്തില്‍ മേക്കപ്പിനു വന്നപ്പോള്‍ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഓസ്ട്രേലിയയില്‍ താമസിക്കുന്ന വിദേശ മലയാളി യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. അനീസിനെതിരെ മറ്റ് പരാതികള്‍ ഉയര്‍ന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും യുവതി പരാതിയില്‍ വെളിപ്പെടുത്തി. ഇ-മെയില്‍ വഴി അയച്ച പരാതി ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചുവെങ്കിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here