John Brittas:എല്ലാവരോടും സ്നേഹവും ഊഷ്മളതയും കാത്തുസൂക്ഷിക്കുന്ന, ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഐ എം വിജയന് പിറന്നാൾ ആശംസകൾ; ജോൺ ബ്രിട്ടാസ് എം പി| IM Vijayan

ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്ത് ഐ എം വിജയന്(im vijayan) പിറന്നാൾ ആശംസകൾ നേർന്ന് ജോൺ ബ്രിട്ടാസ് എം പി(john brittas). ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ കാല്‍പ്പന്ത് പ്രേമികൾക്ക് വിജയൻ കഴിഞ്ഞേ മറ്റൊരു താരമുള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൈരളി ന്യൂസ് ‘ജെ ബി ജംഗ്‌ഷ’നിൽ പങ്കെടുത്ത ഐ എം വിജയൻറെ ഒരു  വീഡിയോ ക്ലിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.

ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്ത് ഐ എം വിജയന് ഇന്ന് അൻപത്തി മൂന്നാം പിറന്നാളാണ്.ജെ ബി ജംഗ്ഷനിൽ വിജയൻ അതിഥിയായി എത്തിയ എപ്പിസോഡുകൾ എനിക്ക് പ്രിയപ്പെട്ടവയിൽ ഒന്നാണ്.ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ കാല്‍പ്പന്ത് പ്രേമികൾക്ക് വിജയൻ കഴിഞ്ഞേ മറ്റൊരു താരമുള്ളു.

ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സോഡ വിറ്റ് നടന്ന ഒരു ചെറിയകുട്ടി പിന്നീട് ദേശീയ ടീമിന്റെ നായകനായി വളര്‍ന്നത് ആ നാടും നാട്ടുകാരും സ്‌കൂളുമൊക്കെ ചേർത്ത് പിടിച്ചതുകൊണ്ടാണ് എന്ന് വിജയൻ ഉള്ളിൽത്തട്ടിയാണ് ജെ ബി ജംഗ്‌ഷനിൽ പങ്കുവെച്ചത്.

എല്ലാവരോടും സ്നേഹവും ഊഷ്മളതയും കാത്തുസൂക്ഷിക്കുന്ന,ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ട്ടപ്പെടുന്ന ഐ എം വിജയന് പിറന്നാൾ ആശംസകൾ.ജെ ബി ജംഗ്‌ഷന്റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് ചേർക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News