Inji Chammanthi: ഇന്നത്തെ ഊണിന് കറികളുണ്ടാക്കാൻ ബുദ്ധിമുട്ടിയോ? നാളെ ഇഞ്ചി ചമ്മന്തി ആയാലോ?

ഉച്ചയൂണിന് എന്തുണ്ടാക്കും എന്നാലോചിച്ചു നിങ്ങൾ കുഴങ്ങിപ്പോകാറുണ്ടോ? എന്നാൽ നാളത്തെ ഊണിന് ഇഞ്ചി ചമ്മന്തി ആയാലോ? ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട. ഈ സ്പെഷ്യൽ ഇഞ്ചി ചമ്മന്തി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

Traditional style dry roasted coconut chutney-Thenga chammanthi – Village Cooking

വേണ്ട ചേരുവകൾ

ഇഞ്ചി 1 കഷ്ണം( വലുത്)
ചെറിയുള്ളി 3 എണ്ണം
വാളൻപുളി 3 അല്ലി
മുളകുപൊടി 1 ടേബിൾസ്പൂൺ
ഉപ്പ് പാകത്തിന്

Organic Ginger (ขิง) 300 g. – OrgBox Thailand

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയ ഉള്ളി, പുളി, മുളകുപൊടി പാകത്തിന് ഉപ്പും ഇടുക. ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ കട്ടിക്ക്‌ അരച്ചു എടുക്കുക. അമ്മിക്കല്ലിൽ അരച്ചാൽ രുചികൂടും. സ്വാദിഷ്ടമായ ഇഞ്ചി ചമ്മന്തി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here