
കൈരളി ടി.വി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മീഡിയ ക്‌ളബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൈരളി ടി.വി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൈരളി മീഡിയ ക്ലബ് ക്യാമ്പ് സംഘടിപ്പിച്ചത്. നെയ്യാര്‍ മെഡിസിറ്റി, ശ്രീനേത്ര കണ്ണാശുപത്രി, വൗ ഫാക്ടര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുത്ത ആശുപത്രികള്‍. ജീവനക്കാര്‍ക്ക് ജീവിതത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൈരളി മീഡിയ ക്‌ളബ് പ്രസിഡന്റ് എ.കെ ബൈജു അധ്യക്ഷനായ ചടങ്ങില്‍ ഡോക്ടര്‍ ഹരീന്ദ്രന്‍ നായര്‍, ശ്രീനേത്ര കണ്ണാശുപത്രി ഡയറക്ടര്‍ ആശാദ് ശിവരാമന്‍, മെഡി കോസ്‌മെറ്റിക് സ്‌കിന്‍ ആന്റ് ലെസര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ആശ, കൈരളി ടി.വി എച്ച് ആര്‍ ഡിപാര്‍ട്‌മെന്റ് എജിഎം മുഹമ്മദ് ആരിഫ്, മീഡിയ ക്‌ളബ് സെക്രട്ടറി ബി സുനില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനെക്കോളജി, ഇസിജി, ത്വക്ക്, നേത്ര പരിശോധന എന്നി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ സേവനത്തിനുണ്ടായിരുന്നത്. ക്യാമ്പില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here