NIT ബിരുദ വിദ്യാര്‍ത്ഥിയ്ക്ക് ആമസോണ്‍ വാഗ്ദാനം ചെയ്ത ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

പാട്‌ന NIT ലെ ഒരു ബിരുദ വിദ്യാര്‍ത്ഥിയ്ക്ക് ആമസോണ്‍ വാഗ്ദാനം ചെയ്ത ശമ്പളം കേട്ടാല്‍ ഞെട്ടും. 1.8 കോടി രൂപയാണ് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ ഭീമന്‍ കമ്പനി NITയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിക്ക് നല്‍കിയിരിക്കുന്ന ഓഫര്‍.

NIT അധികൃതര്‍ ട്വിറ്ററിലൂടെയാണ് തങ്ങളുടെ വിദ്യാര്‍ത്ഥിയായ അഭിഷേക് കുമാറിന് ലഭിച്ച ജോലി വാഗ്ദാനം സംബന്ധിച്ച വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. അഭിഷേകിന്റെ മികവ് തിരിച്ചറിഞ്ഞ ആമസോണ്‍ കമ്പനി 1.8 കോടി രൂപയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന ഓഫര്‍. NITയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഭിഷേക്

ക്യാംപസിലെ തന്നെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അദിതി തിവാരി 1.6 കോടി ശമ്പളത്തില്‍ ഫേസ്ബുക്കില്‍ ജോലിയില്‍ പ്രവേശിച്ചതിനു ശേഷം ഒരു വിദ്യാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്ലേസ്മെന്റാണ് ഇപ്പോഴത്തേത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ന്നിരുന്ന കൊവിഡ് പ്രതിസന്ധികള്‍ മാറിത്തുടങ്ങിയതോടെ യൂണിവേഴ്‌സിറ്റി പ്ലെയ്സ്മെന്റുകള്‍ ക്രമേണ കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News