Haridas :ഹരിദാസ് വധക്കേസ് ; പ്രതിക്ക് രേഷ്മ കൂടുതല്‍ സഹായം നല്‍കി ; തെളിവുകൾ പുറത്ത് |Reshma

ഹരിദാസൻ വധക്കേസ് ( Haridas ) പ്രതി നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയത് കൂടാതെ രേഷ്മ നിജിൽ ദാസിന് കൂടുതൽ സഹായങ്ങൾ നൽകിയതിന്റെ തെളിവുകൾ പുറത്ത്. രേഷ്മയുടെ മകളുടെ സിം കാർഡ് നിജിൽ ദാസിന് നൽകി.

ഒളിവിൽ കഴിയുമ്പോൾ ഈ സിം കാർഡാണ് നിജിൽ ദാസ് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.അതേ സമയം അധ്യാപികയായി ജോലി ചെയ്യുന്ന പുന്നോൽ അമൃത വിദ്യാലയത്തിൽ നിന്നും രേഷ്മയെ സസ്പെന്റ് ചെയ്തു

കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞ് അഭയം നൽകിയത് കൂടാതെ രേഷ്മ നിജിൽ ദാസിന് കൂടുതൽ സഹായങ്ങൾ ചെയ്തതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.മകളുടെ സിം കാർഡ് രേഷ്മ നിജിൽ ദാസിന് നൽകി.ഈ സിം കാർഡ് ഉപയോഗിച്ചാണ് നിജിൽ ദാസ് ഭാര്യയെ പല തവണ വിളിച്ചത്.

സിം കാർഡും മൊബൈൽ ഫോണും ഇപ്പോൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.ഹരിദാസൻ വധക്കേസിൽ രേഷ്മയുടെ പങ്ക് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം വേണമെന്ന് പോലീസ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.അതേ സമയം അധ്യാപികമായി ജോലി ചെയ്യുന്ന അമൃത വിദ്യാലയത്തിൽ നിന്നും രേഷ്മയെ സസ്പെന്റ് ചെയ്തു.

പുന്നോൽ അമൃത വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപികയും മീഡിയാ കോ ഓർഡിനേറ്ററുമായിരുന്നു രേഷ്മ.ഹരിദാസ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.അതേ സമയം രേഷ്മയ്ക്കുള്ള ബിജെപി ബന്ധം വ്യക്തമാകുന്ന കൂടുതൽ തെളിവുകളും പുറത്ത് വന്നു.

ബി ജെ പിയാണ് രേഷ്മയ്ക്ക് നിയമ സഹായം നൽകുന്നത്.ഹരിദാസൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷക പരിഷത്തിന്റെ നേതാവായ അഡ്വ പി പ്രേമരാജനാണ് രേഷ്മയ്ക്ക് വേണ്ടിയും ഹാജരായത്.നിജിൽ ദാസിന്റെ സഹോദരനും ആർ എസ് എസ് പ്രവർത്തകനുമായ പാറക്കണ്ടി നിഖിൽ,ബി ജെ പി ബൂത്ത് പ്രസിഡണ്ട് പുറക്കണ്ടിയിൽ സുമേഷ് എന്നിവരാണ് രേഷ്മയെ ജാമ്യത്തിലെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News