ADVERTISEMENT
ഗുജറാത്തില്‍ വീണ്ടും കോടികളുടെ ലഹരി വേട്ട. ജാഖൗ തുറമുഖത്ത് നിന്നും 280 കോടി രൂപയുടെ ഹൊറോയിനാണ് കണ്ടെടുത്തത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മയക്കുമരുന്ന് പിടികൂടിയത്.
റെയ്ഡില്‍ ഒമ്പത് പാകിസ്ഥാന്‍ പൗരന്മാരെ ജാഖൗ തീരത്ത് നിന്ന് പിടികൂടി. 56 കിലോ ഹെറോയിനാണ് സംഘം പിടികൂടിയത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തില്‍ നിന്നും 15 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് പാകിസ്ഥാന്‍ പൗരന്മാരുടെ അല്‍ ഹാജ് എന്ന ബോട്ട് സംഘം തടഞ്ഞത്. തുടര്‍ന്ന് ലഹരി പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു
ഗുജറാത്തിലെ കാണ്ട്‌ലയില്‍ നിന്നും 205.6 കിലോ ഹെറോയിന്‍ പിടികൂടിയ സംഭവത്തിന് ദിവസങ്ങള്‍ക്കകമാണ് വീണ്ടും ലഹരി വേട്ട. ഉത്തരാഖണ്ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിലാസത്തില്‍ വന്ന കണ്‍സൈന്‍മെന്റിലായിരുന്നു ആദ്യം ലഹരി കണ്ടെത്തിയത്. ഈ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഇറക്കുമതിക്കാരനെ പിടികൂടാന്‍ രാജ്യത്തുടനീളം നടത്തിയ തിരച്ചിലിലാണ് പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തില്‍ ഇയാളെ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണഘട്ടത്തില്‍ ഇറക്കുമതിക്കാരനെ കുറിച്ച് യാതൊരു സൂചന ലഭിച്ചിരുന്നില്ല. ഉത്തരാഖണ്ഡില്‍ ഇയാള്‍ക്ക് സ്ഥിരവിലാസമുണ്ടായിരുന്നില്ല. പിന്നീട് പൊലീസ് പല സംസ്ഥാനങ്ങളിലും നടത്തിയ വ്യാപക അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.