Kannur:കണ്ണൂരില്‍ കെ റെയില്‍ സര്‍വേക്കല്ല് സ്ഥാപിക്കുന്നതില്‍ പ്രതിഷേധവുമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ ഭൂവുടമകള്‍ തടഞ്ഞു

കണ്ണൂര്‍ നടാലില്‍ കെ റെയില്‍ സര്‍വേക്കല്ല് സ്ഥാപിക്കുന്നതില്‍ പ്രതിഷേധവുമായി എത്തിയ യു ഡി എഫ് പ്രവര്‍ത്തകരെ ഭൂവുടമകള്‍ തടഞ്ഞു. ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്നും തങ്ങളുടെ സ്ഥലത്ത് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴിയാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയാണ് പ്രതിഷേധക്കാരെ തടഞ്ഞത്. ഭൂവുടമകളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സര്‍വ്വേ കല്ല് പിഴുകാനാകാതെ മടങ്ങി.

കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴിയാനായി വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് നാട്ടുകാരുടെ എതിര്‍പ്പിന്റെ ചൂടറിഞ്ഞത്. ഭൂമി വിട്ടു നല്‍കാന്‍ തയ്യാറായ ഭൂവുടമകള്‍ പ്രതിഷേധക്കാരെ തടഞ്ഞു. തങ്ങളുടെ സ്ഥലത്ത് സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴിയാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി. സര്‍വ്വേക്കല്ല് സ്ഥാപിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി ഭൂവുടമകള്‍ നിലയുറപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ പിന്തുണയോടെ സര്‍വ്വേ ഒന്നര കിലോമീറ്റര്‍ ദൂരത്തോളം സര്‍വേകല്ലുകള്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം യു ഡി എഫ് പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സ്ഥലത്ത് നിന്നുമാണ് കല്ലിടല്‍ പുനരാരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here