Fish:ഹരിപ്പാട് നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന 300 കിലോയോളം മത്സ്യം പിടികൂടി

(Harippad)ഹരിപ്പാട് നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം(Fish) പിടികൂടി. നഗരസഭയും ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 300 കിലോയോളം പഴകിയതും ഫോര്‍മാലിന്‍ കലര്‍ന്നതുമായ മത്സ്യങ്ങള്‍ പിടികൂടി. ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം രാവിലെ നാലുമണിയോടെ ആര്‍.കെ ജംഗ്ഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ഇന്‍സുലേറ്റഡ് വാഹനത്തില്‍ നിന്നാണ് മത്സ്യങ്ങള്‍ പിടികൂടിയത്. കിളിമീന്‍, ചെമ്മീന്‍, പരവ, തുടങ്ങിയ മീനുകള്‍ കാലപ്പഴക്കത്താല്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു.

ഇതില്‍ ഫിഷ് ടെസ്റ്റ് കിറ്റിലൂടെ കിളിമീനില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം ഉള്ളതായി തെളിഞ്ഞു. ഇതിന്റ കൂടുതല്‍ പരിശോധനക്കായി സാമ്പിളുകള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഹരിപ്പാട് ഭക്ഷ്യസുരക്ഷ ഓഫീസര്‍ രാഹുല്‍രാജ് വി അറിയിച്ചു. വാഹനം റോഡില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഹരിപ്പാട് നഗരസഭ ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളിലും പരിശോധന നടത്തി വിവിധ ഇടങ്ങളില്‍ നിന്നും മത്സ്യം പിടിച്ചെടുത്ത് പിഴ ഈടാക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ രഘുനാഥകുറുപ്പ്, ഹരിപ്പാട് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ രാഹുല്‍ രാജ്. വി, മാവേലിക്കര ഫുഡ് സേഫ്റ്റി ഓഫീസര്‍ ആദര്‍ശ് വിജയ്, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ വേണു, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ തോമസ് നഗരസഭാ ജീവനക്കാരനായ വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News