Covid: കൊവിഡ് ഭീതി; കർണാടകയിലും മാസ്ക് നിർബന്ധം

കൊവിഡ്(covid) നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നതോടെ മുൻകരുതൽ നടപടികളുമായി കർണാടക(karnataka) സർക്കാർ. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.കേരളത്തിൽ നിന്നുള്ള വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കൊവിഡ് മാർഗനിർദേശം പുതുക്കുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മെയ് പറയുന്നത്.

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം സംസ്ഥാനത്തെ കൊവിഡ് മാനേജ്മെന്റിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും – ഞായറാഴ്ച ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിച്ച ബൊമ്മെയ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News