
നാട്ടില്‍ വികസന മുന്നേറ്റം സാധ്യമാക്കുന്നതിന് രാഷ്ട്രീയ വേര്‍തിരിവില്ലാതെ ജനപ്രതിനിധികള്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്ന് അഡ്വ. മോന്‍സ് ജോസഫ് (
Monce Joseph MLA )പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലങ്ങള്‍ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയുടെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല മുഖ്യ പ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി എലിസബത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ രശ്മി വിനോദ്, നോബി മുണ്ടക്കന്‍ , സ്റ്റീഫന്‍ പാറാവേലീല്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുറവിലങ്ങാട് , ഉഴവൂര്‍ , കിടങ്ങൂര്‍ എന്നിവിടങ്ങളിലും തത്സമയ ക്വിസ് പരിപാടിയും ഗാനമേളയും അവതരിപ്പിച്ചു.
പൊതു ജനങ്ങള്‍ക്കായി നടത്തിയ ക്വിസ് പരിപാടിയില്‍ ശരിയുത്തരം നല്‍കിയവര്‍ക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു. കുറവിലങ്ങാട് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി കുര്യന്‍ ഉദ്ഘാടനം ചെയതു. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമതി അധ്യക്ഷ സന്ധ്യ സജികുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.കെ കമലാസനന്‍, ബിജു പുഞ്ചയില്‍ പൊതു പ്രവര്‍ത്തകന്‍ സദാനന്ദ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ഉഴവൂരില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ബിന്‍സി അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിറിയക് കല്ലട, ബിനു ജോസ്, മേരി സിജി, റിനി വില്‍സണ്‍, ന്യൂജന്റ് ജോസഫ് , ശ്രീനി തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
കിടങ്ങൂരില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു , ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞുമോള്‍ ടോമി, സുനി അശോകന്‍ , ലൈസമ്മ ജോര്‍ജ് , റ്റീന മാളിയേക്കല്‍ , തോമസ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here