
എസ്ഡിപിഐയും (SDPI ) ആര്‍എസ്എസും (RSS) ആസൂത്രിത സംഘര്‍ഷങ്ങളാണ് നടത്തുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ( A. Vijayaraghavan). വര്‍ഗീയതയ്‌ക്കെതിരെയുള്ള സി.പി.ഐ.എം ബഹുജന റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയും ആര്‍എസ്എസും ആസൂത്രിത സംഘര്‍ഷങ്ങളാണ് നടത്തുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കലാണ് ലക്ഷ്യം. ഇന്ത്യയില്‍ ഏറ്റവും സമാധാനമുള്ള സ്ഥലമാണ് കേരളമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയ കൊലപാതകം സാധാരണ സംഭവമാണ്. എല്ലാ സാധാരണക്കാരനും കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here