P. Sathidevi : ജൻഡർ സെൻസിറ്റീവായ സമൂഹ രൂപീകരണം എന്ന ദൗത്യം പുതു തലമുറ ഏറ്റെടുക്കണം: അഡ്വ. പി. സതീദേവി

ജൻഡർ സെൻസിറ്റീവായ ഒരു സമൂഹം രൂപപ്പെടുത്തുക എന്ന് കേരള സർക്കാർ മുന്നോട്ടു വച്ച ദൗത്യം ഏറ്റെടുക്കാൻ യുവ തലമുറ മുന്നോട്ടു വരണമെന്ന് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ( P. Sathidevi).

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ലിംഗപദവിയും സാമൂഹികനീതിയും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. പി. സതീദേവി. സ്ത്രീകളെ എല്ലാ പൗരാവകാശങ്ങളും ഉള്ള വരായി മാറ്റിയെടുക്കണമെന്നും അവർ പറഞ്ഞു.

ജനസംഖ്യയിൽ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് നിയമ നിർമാണ സഭയിൽ മുന്നിലൊന്നെങ്കിലും സംവരണം തരണേ എന്ന് യാചനാ സ്വരത്തിൽ അഭ്യർഥിക്കേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. നീതി നിർവഹണ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം തുലോം കുറവാണെന്ന് സുപ്രിം കോടതി ജഡ്ജിക്ക് പറയേണ്ടിവന്നു.

സ്ത്രീകളെ മാറ്റി നിർത്തി സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടില്ല. സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ല ജനപക്ഷ സമൂഹം ഉയർന്നു വരണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

കുടുംബാസൂത്രണം രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂട്ടുകുടുംബം അണുകുടുംബമായതോടെ കുടുംബത്തിനകത്ത് ആഴ്ന്നിറങ്ങിയിട്ടുള്ള സ്ത്രീവിരുദ്ധ ചിന്താഗതി മാറ്റിയെടുക്കപ്പെടേണ്ടതുണ്ട്.

പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ വഴി കുടുംബത്തിനകത്ത് മാറ്റങ്ങൾ വരുത്താൻ കഴിയും. പ്രണയ നിരാസത്തോടെ പ്രണയിനെ കൊന്നു കളയുന്ന സ്വഭാവ രൂപീകരണം കുടുംബത്തിനകത്തു നിന്നാണ് ഉണ്ടാകുന്നത്.

ജൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം, ഡോ. ഖദീജ മുംതാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കോഴിക്കോട് സംഘടിപ്പിച്ച മേള ഇന്ന് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News