Scooter : ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

ഇടുക്കി ചേറ്റുകുഴിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. ചേറ്റുകുഴി പുറ്റടി റോഡിന് സമീപം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.

പ്രദേശ വാസിയായ വിൽസൺ വർഗ്ഗീസ് എന്നയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനാണ് തീ പിടിച്ചത്. വാഹനത്തിൻ്റെ പിൻഭാഗത്തു നിന്നും അമിതമായി പുക ഉയരുന്നത് പിന്നാലെ വന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ശ്രദ്ധയിൽ പെടുത്തിയത്.

വാഹനം നിർത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ തീവലിയ രീതിയിൽ കത്തി. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണ്ണമായും അഗ്നിക്കിരയാവുകയായിരുന്നു.

വണ്ടൻമേട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വാഹനം കാലാഹരണപ്പെട്ടതാണന്ന് പോലീസ് അറിയിച്ചു. ടെസ്റ്റിംഗില്ലാതെ 1.45 ലക്ഷം കിലോമീറ്റർ ഓടിയതായും ഉടമ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News