Breast Milk: മുലപ്പാൽ വർധിപ്പിക്കാൻ ഇവ കഴിക്കൂ

ഗർഭകാലത്തെന്നപോലെ തന്നെ മുലയൂട്ടുന്ന സമയത്തും ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം. മുലപ്പാൽ (breast milk) കൂടാൻ ഏറ്റവും നല്ല വഴി കുഞ്ഞിന് പാൽ കൊടുക്കുക എന്നത് തന്നെയാണ്. മുലയൂട്ടുമ്പോൾ നാഡികൾക്കുണ്ടാകുന്ന ഉത്തേജനംകൂടുതൽ പാൽ സ്തനങ്ങളിൽ ഉത്പാദിപ്പിക്കാൻ സഹായകമാകും.

കുഞ്ഞിന് ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്താലാണ് പാലുത്പാദനം നടക്കുന്നത്. ആദ്യം ഉണ്ടാകുന്ന കൊളസ്ട്രം എന്ന പാലിൽ ഇമ്യൂണോഗ്ലോബുലിൽ IgA കൂടുതലായി കാണപ്പെടുന്നു.

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം പൊന്നോമന ആവോളമറിയണം, മുലയൂട്ടുന്ന അമ്മമാരറിയാൻ ചില കാര്യങ്ങൾ - LIFESTYLE - HEALTH | Kerala Kaumudi Online

ഇത് ശിശുവിന്റെ(baby) രോഗപ്രതിരോധശേഷി കൂട്ടുകയും മറ്റ് അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മുലപ്പാൽ വർദ്ധിപ്പിക്കാൻ പോഷക​​ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്.

മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ(food) ഏതൊക്കെയാണെന്ന് നോക്കാം..

പെരുംജീരകം മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം പൊന്നോമന ആവോളമറിയണം, മുലയൂട്ടുന്ന അമ്മമാരറിയാൻ ചില കാര്യങ്ങൾ - LIFESTYLE - HEALTH | Kerala Kaumudi Online

പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

കാൽസ്യം, കോപ്പർ, ഇവ ധാരാളമായി എള്ളിൽ അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള് മുലപ്പാൽ കൂടാൻ മികച്ചൊരു ഭക്ഷണമാണ്.

ഉലുവയിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് ഹോർമോണുകളുടെ അളവ് പുനഃസ്ഥാപിക്കുകയും മുലപ്പാൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുരിങ്ങ ഒരു ഹെർബൽ ഗാലക്റ്റഗോഗാണ്. അത് പാലിന്റെ അളവ് വർദ്ധിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു. മുലപ്പാൽ വിതരണം വർദ്ധിപ്പിക്കുന്നതിനും കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഒരുപോലെ പോഷണം നൽകുന്നതിനും പണ്ട് കാലം മുതൽ മുരിങ്ങ ഉപയോഗിച്ചുവരുന്നു. ഉയർന്ന ഇരുമ്പിന്റെ അംശവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നല്ലതാണ്.

Fenugreek Seed, Fenugreek Seed, Kasuri Methi Seed, मेथी के बीज in Thekkinkadu Maidan, Thrissur , Anchery Drugs | ID: 20490135548

ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അണ്ടിപ്പരിപ്പിൽ അടങ്ങിയിട്ടുണ്ട്. വാൾനട്ട്, ബദാം, കശുവണ്ടി, പിസ്ത എന്നിവയെല്ലാം നല്ലതാണ്. മുലപ്പാൽ വർദ്ധിപ്പിക്കാൻ ദിവസവും ഒരു നേരം നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലത്.

ബാര്‍ലി മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കോണ്‍ മുലപ്പാല്‍ കൂട്ടാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Barley Rice/Jau/ Jan / Jaun chaaval/Barliarisi / Valkothumai/ Barli Biyyam / Pachcha Yavulu/ Jave Godhi 500g : Amazon.in: Grocery & Gourmet Foods

നിരവധി ഔഷധ ഗുണങ്ങളുള്ള വെളുത്തുള്ളി മുലപ്പാൽ വർധനവിനും സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. മാത്രമല്ല, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ​ഗുണകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel