
കൈരളി ന്യൂസിന് പുരസ്‌കാരം. സഹകരണ എക്‌സ്‌പോ സമഗ്ര കവറേജിനുള്ള ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി ന്യൂസിന് ലഭിച്ചു.
സംസ്ഥാന സഹകരണ വകുപ്പ് സംഘടിപ്പിച്ച സഹകരണ എക്സ്പോ 2022 ൽ സമഗ്ര കവറേജിനുള്ള പുരസ്കാരമാണ് കൈരളി ന്യൂസിന് ലഭിച്ചത്.
കൊച്ചി മറൈൻ ഡ്രൈവിലെ എക്സ്പോ സമാപന വേദിയിൽ സഹകരണ മന്ത്രി വി.എൻ വാസവനിൽ നിന്ന് കൈരളി കൊച്ചി റീജ്യണൽ ചീഫ് സാലി മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി.
കൊച്ചി മേയർ എം അനിൽകുമാർ , ടി.ജെ വിനോദ് എം എൽ എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി IAS തുടങ്ങിയവർ എക്സ്പോ സമാപനചടങ്ങിൽ പങ്കെടുത്തു.അച്ചടി ദൃശ്യ ഓൺലൈൻ മാധ്യമ വിഭാഗങ്ങളിലെ വിവിധ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here