ബയോമെട്രിക്ക് പഞ്ചിംഗ് സ്ഥാപിച്ച ഓഫീസുകള്‍ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കണം: ചീഫ് സെക്രട്ടറി ഉത്തരവിട്ടു

 സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫീസുകളെ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് ഉത്തരവിട്ടു. ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കൃത്യനിഷ്ഠ  ഉറപ്പുവരുത്തുന്നതിനുമായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

   ബയോമെട്രിക് സംവിധാനം സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ഓഫീസുകള്‍ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

ബയോമെട്രിക്ക് പഞ്ചിംഗ് സമ്പ്രദായം നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും സ്‌പാര്‍ക്ക് മുഖേന ശമ്പളം ലഭ്യമാക്കുന്നതുമായ എല്ലാ ഓഫീസുകളും അടിയന്തിരമായി ബയോമെട്രിക്ക് പഞ്ചിംഗ് സമ്പ്രദായം ബന്ധിപ്പിക്കുന്നതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

എല്ലാ വകുപ്പു മേധാവികളും സ്ഥാപനങ്ങളില്‍ ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും നടപടി പുരോഗതി എല്ലാ മാസവും സര്‍ക്കാരിനെ അറിയിക്കണമെന്നും  ഉത്തരവില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News